Times Kerala

ബ്രസീൽ​ പോരാട്ടം; സംഘർഷ സാധ്യതയെന്നു റിപ്പോർട്ട്; കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്

 
ബ്രസീൽ​ പോരാട്ടം; സംഘർഷ സാധ്യതയെന്നു റിപ്പോർട്ട്; കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്

ധാക്ക: ലോകം ഉറ്റു നോക്കുന്ന കോപ്പ അമേരിക്ക ഫൈനലിന്​ പന്തുരുളുന്നത്​ ഇനി മണിക്കൂറുകൾ മാത്രം​. 14 വർഷത്തിന്​ ശേഷം കോപ്പ ഫൈനലിൽ അർജന്‍റീനയും ബ്രസീലും ഏറ്റുമുട്ടുന്നതോടെ ആവേശം അതിരുവിടാനും സാധ്യതയുണ്ട്​. ഈ സാഹചര്യത്തിൽ, സംഘർഷ സാധ്യത മുൻ നിർത്തി ബംഗ്ലദേശിലെ ഗ്രാമമായ ബ്രഹ്​മാൻബരിയയിൽ പൊലീസ്​ അതീവ ജാഗ്രത സന്ദേശം നൽകിയിരിക്കുകയാണ്. ധാക്കയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ ഇരുടീമിന്‍റെയും ആരാധകർ തമ്മിൽ അക്രമങ്ങൾക്ക്​ മുതിരുന്നത്​ തടയിടാനാണ്​​ പോലീസ് അതീവ സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരം നടക്കുമ്പോൾ ആളുകൾക്ക്​ കൂട്ടം ചേരാനും വലിയ സ്​ക്രീനുകളിൽ പ്രദർശനം നടത്താനും അനുമതിയില്ലെന്ന്​​ ​​പ്രദേശത്തെ പൊലീസ്​ മേധാവി അറിയിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ പ്രധാന കായിക വിനോദം ക്രിക്കറ്റായി പരിണമിച്ചിട്ടുണ്ടെങ്കിലും കടുത്ത ഫുട്​ബാൾ ആരാധകരും രാജ്യത്തുണ്ട്​. കേരളത്തിലേതിന്​ സമാനമായി ഫ്ലക്​സുകളും പതാകകളും ഗ്രാമത്തിൽ ഉയർന്നിട്ടുണ്ട്​. 2018 ലോകകപ്പ്​ സമയത്ത്​ ബ്രസീൽ പതാക കെട്ടുന്നതിനിടെ 12 വയസ്സുകാരൻ ഷോക്കേറ്റ്​ മരിച്ചിരുന്നു. ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ പിതാവിനും മകനും പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Related Topics

Share this story