Times Kerala

സാംസങ് 2021 സൗണ്ട്ബാർ ലൈൻഅപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു; റൂം-ഫില്ലിംഗ് അനുഭവത്തിനായി ലോകത്തിലെ ആദ്യത്തെ 11.1.4 ചാനൽ സൗണ്ട്ബാർ

 
സാംസങ് 2021 സൗണ്ട്ബാർ ലൈൻഅപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു; റൂം-ഫില്ലിംഗ് അനുഭവത്തിനായി ലോകത്തിലെ ആദ്യത്തെ 11.1.4 ചാനൽ സൗണ്ട്ബാർ

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും അധികം വിശ്വാസ്യതയുള്ളതുമായ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് 2021 സൗണ്ട്ബാർ ലൈൻഅപ്പ് അവതരിപ്പിച്ചു. ഇതിൽ ലോകത്തിലെ ആദ്യത്തെ 11.1.4 ചാനൽ സൗണ്ട്ബാർ മുമ്പെങ്ങുമില്ലാത്ത തരത്തിൽ സമ്പന്നവും ഇമ്മേർസീവുമായ സറൗണ്ട് സൗണ്ട് അനുഭവം നൽകുന്നു. 2021 സൗണ്ട്ബാർ ലൈൻഅപ്പ് സാംസങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പ്, തിരഞ്ഞെടുത്ത സാംസങ് സ്മാർട്ട് പ്ലാസകൾ എന്നിവിടങ്ങളിൽ 2021 ജൂലൈ 7 മുതൽ ലഭ്യമാകും.

Q സീരീസ് സൗണ്ട്ബാർ മോഡലുകളായ Q950A, Q900A, Q800A, Q600A എന്നിവയ്ക്ക് യഥാക്രമം 147,990 രൂപ, 111,990 രൂപ, 61,990 രൂപ, 43,990 രൂപ എന്നിങ്ങനെയാണ് വില. എ സീരീസ് സൗണ്ട്ബാർ മോഡലുകളായ A670, A550, A450 എന്നിവയ്ക്ക് യഥാക്രമം 47,990 രൂപ, 33,990 രൂപ, 27,990 രൂപ എന്നിങ്ങനെയാണ് വില.  എസ് സീരീസ് സൗണ്ട്ബാർ മോഡലായ S61A-യുടെ വില 47,990 രൂപയാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സൗണ്ട്ബാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6000 രൂപ വരെയുള്ള 10% അധിക ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ സൗണ്ട്ബാറുകൾക്കും 12 മാസത്തെ വാറണ്ടിയുണ്ട്.

പുതിയ ക്യു സീരീസ്, എ സീരീസ്, എസ് സീരീസ് സൗണ്ട്ബാറുകൾ കാലിഫോർണിയയിലെ സാംസങ് ഓഡിയോ ലാബിൽ ശ്രദ്ധയോടെ ട്യൂൺ ചെയ്തതാണ്. പ്രിയപ്പെട്ട ഷോ ബിംഗ് വാച്ച് ചെയ്യുകയാണെങ്കിലും ആക്ഷൻ മൂവി കാണുകയാണെങ്കിലും വീഡിയോ ഗെയിമുകൾ കളിക്കുകയാണെങ്കിലും ഇത് ഇൻ-ഹോം എന്‍റർടെയ്ൻമെന്‍റ് അനുഭവം പെർഫെക്റ്റാക്കുന്നു.

പുതിയ സൗണ്ട്ബാർ ലൈൻഅപ്പ് എല്ലാ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക് സ്റ്റോറുകളിലും സാംസങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളവും 2021 ജൂലൈ 7 മുതൽ ലഭ്യമാകും.

പുതിയ, പ്രീമിയം Q-സീരീസ് സൗണ്ട്ബാറിൽ ലോകത്തിലെ ആദ്യത്തെ 11.1.4 ചാനൽ ഉപഭോക്താക്കളെ ഏറ്റവും റിയലിസ്റ്റിക്കായ ത്രീ-ഡൈമെൻഷണൽ ഓഡിയോ ആസ്വദിക്കാൻ അനുവദിക്കുന്നു. ഉപഭോക്താക്കളെ പെർഫെക്ഷൻ അനുഭവിക്കാൻ സഹായിക്കേണ്ടതിന്, Q-സീരീസ് സൗണ്ട്ബാറുകളിൽ സാംസങിന്‍റെ സിഗ്‍നേച്ചർ Q-സിംഫണി ടെക്നോളജിയുണ്ട്. അത് ടിവിയിൽ നിന്നും സൗണ്ട്ബാറിൽ നിന്നും ഒരേസമയം സറൗണ്ട് സൗണ്ട് പ്ലേ ചെയ്യുന്നു.

റിയലിസ്റ്റിക്ക് സിനിമാറ്റിക് അനുഭവത്തിനായി Q-സീരീസിലെ എല്ലാ മോഡലുകളും ഡോൾബി അറ്റ്മോസ്/DTS:X പിന്തുണയ്ക്കുന്നു. സാംസങിന്‍റെ സ്പേസ്ഫിറ്റ് സൗണ്ട് ടെക്നോളജിയിലൂടെ ഓഡിയോ അനുഭവം സർവ്വകാല ഉയരത്തിൽ എത്തിക്കുന്നു. ചുറ്റുമുള്ള പരിതസ്ഥിതി വിലയിരുത്തി ഒപ്റ്റിമൈസ് ചെയ്ത സൗണ്ട് അനുഭവം ഇത് നൽകുന്നു. അതുമാത്രമല്ല, നിങ്ങളുടെ ടിവിയിലേക്ക് ഒരു ഗെയിം ഡിവൈസ് കണക്റ്റ് ചെയ്യുമ്പോൾ സൗണ്ട്ബാർ ഓട്ടോമാറ്റിക്കായി ഗെയിം മോഡിലേക്ക് മാറുകയും, നിങ്ങൾക്ക് ഗെയിമിൽ മാത്രമായി ഫോക്കസ് ചെയ്യുകയും ചെയ്യാം. പുതിയ ലൈൻഅപ്പിൽ ആമസോൺ അലക്സാ ബിൽറ്റിൻ ആയിട്ടുണ്ട്, ഇത് ലിസണിംഗ് അനുഭവം കൂടുതൽ എളുപ്പമാക്കുന്നു.

ഹൈ വാട്ടേജ് സൗണ്ട്ബാറുകൾക്ക് വേണ്ടിയുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ ഡിമാൻഡുകൾ അഭിസംബോധന ചെയ്യേണ്ടതിനായി, പുതിയ എ-സീരീസ് സൗണ്ട്ബാറുകളിൽ മെച്ചപ്പെടുത്തിയ വാട്ടേജ് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സീരീസിൽ ഡോൾബി ഓഡിയോ/DTS വെർച്വൽ:X ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമ്മേർസീവ് സറൗണ്ട് സൗണ്ട് സിമുലേഷൻ നൽകുന്നതിനായി സാംസങിന്‍റെ എക്സ്ക്ലൂസീവ് ഓഡിയോ പ്രോസസിംഗ് ടെക്നോളജി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്‍റെ പുതിയ ബേസ് ബൂസ്റ്റ് ഫീച്ചർ ഒറ്റ ക്ലിക്കിൽ കൂടുതൽ ഇടിപ്പ് നൽകുന്നു. അഡാപ്റ്റീവ് സൗണ്ട് ലൈറ്റ് ടെക്നോളജി ഓട്ടോമാറ്റിക്കായി വോയിസ് ക്ലാരിറ്റി മെച്ചപ്പെടുത്തുകയും ടിവി സീരീസ്, സ്പോർട്ട്സ്, വാർത്ത തുടങ്ങിയ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തിൽ സൗണ്ട് ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു.

എസ് സീരീസ് സൗണ്ട്ബാറിൽ പ്രീമിയം ഫാബ്രിക്കിൽ പൊതിഞ്ഞ സ്റ്റൈലിഷ് ഡിസൈനുണ്ട്. ഇതിൽ സ്മാർട്ട് യൂസബിളിറ്റിയും മൈൻഡ് ബ്ലോയിംഗ് ശബ്ദാനുഭവവുമുണ്ട്, ഇത് ഏത് ലീവിംഗ് റൂമിനും പെർഫെക്റ്റ് അഡീഷനാണ്. സെൻട്രൽ സ്പീക്കർ ഇല്ലാതെ, മുറിയിൽ ഒരു മൂലയ്ക്ക് ഇരിക്കുന്നവർക്ക് അവർക്ക് അടുത്തുള്ള ശബ്ദങ്ങൾ മാത്രമെ കേൾക്കാനാകൂ. ഈ സീരീസിൽ റൂഫം ഫില്ലിംഗ് സിനിമാ സ്റ്റൈൽ എൻവയോൺമെന്‍റ് നൽകുന്ന സെൻട്രൽ സ്പീക്കറുണ്ട്. മൊബൈലിൽ നിന്ന് പാട്ട് പ്ലേ ചെയ്യുന്നവർക്ക്, ഉപകരണം സൗണ്ട്ബാറിൽ വെറുതെ ടാപ്പ് ചെയ്താൽ മതി. ടാപ്പ് സൗണ്ട് ഫീച്ചറാണ് ഇത് പ്രാവർത്തികമാക്കുന്നത്.

ഇൻ-ഹോം എന്‍റർടെയ്ൻമെന്‍റ് ഇന്നത്തെ വളരെ പ്രധാനപ്പെട്ട സ്ട്രസ് ബസ്റ്ററുകളിൽ ഒന്നാണ്. ഞങ്ങളുടെ 2021 സൗണ്ട്ബാർ ലൈൻഅപ്പ് പ്രീമിയം സൗണ്ട് അനുഭവവും സ്റ്റൈലിഷ് എലഗന്‍റ് ലുക്ക്സും നൽകാനായി ഡിസൈൻ ചെയ്തിരിക്കുന്നതാണ്. ഇന്നൊവേറ്റീവ് ഫീച്ചറുകളും ഇൻഡസ്ട്രി ഫസ്റ്റ് ടെക്നോളജിയും ഉള്ളതിനാൽ പുതിയ ലൈൻഅപ്പ് സൗണ്ട് പെർഫെക്ഷൻ ആഗ്രഹിക്കുന്നവർക്കായി ഏറ്റവും അഭികാമ്യമാണ്. ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഉള്ളടക്കത്തിലേക്ക് ആക്സസ് ഉള്ളൊരു കാലത്ത്, സൗണ്ട്ബാറുകൾ അവരുടെ ഓഡിയോ-വിഷ്വൽ എന്‍റർടെയ്ൻമെന്‍റ് അനുഭവം കൂടുതൽ മികച്ചതാക്കും” – സാംസങ് ഇന്ത്യയുടെ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്, സീനിയർ വൈസ് പ്രസിഡന്‍റ്, രാജു പുല്ലൻ പറഞ്ഞു.

വില, ഓഫറുകൾ, എവിടെ വാങ്ങണം:
2021 സൗണ്ട്ബാർ ലൈൻഅപ്പ് സാംസങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പ്, തിരഞ്ഞെടുത്ത സാംസങ് സ്മാർട്ട് പ്ലാസകൾ എന്നിവിടങ്ങളിൽ 2021 ജൂലൈ 7 മുതൽ ലഭ്യമാകും.

Q സീരീസ് സൗണ്ട്ബാർ മോഡലുകളായ Q950A, Q900A, Q800A, Q600A എന്നിവയ്ക്ക് യഥാക്രമം I47,990 രൂപ, 111,990 രൂപ, 61,990 രൂപ, 43,990 രൂപ എന്നിങ്ങനെയാണ് വില.

എ സീരീസ് സൗണ്ട്ബാർ മോഡലുകളായ A670, A550, A450 എന്നിവയ്ക്ക് യഥാക്രമം 47,990 രൂപ, 33,990 രൂപ, 7,990 രൂപ എന്നിങ്ങനെയാണ് വില.

എസ് സീരീസ് സൗണ്ട്ബാർ മോഡലായ S61A-യുടെ വില 47,990 രൂപയാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സൗണ്ട്ബാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 6000 രൂപ വരെയുള്ള 10% അധിക ക്യാഷ്ബാക്ക് ലഭിക്കും.

എല്ലാ സൗണ്ട്ബാറുകൾക്കും 12 മാസത്തെ വാറണ്ടിയുണ്ട്.

Q സീരീസ്

 ഡോൾബി അറ്റ്മോസ്/ DTS:X: വീട്ടിലെ എല്ലാ ദിശകളിലും അൾട്ടിമേറ്റ് 3D സൗണ്ടോട് കൂടിയ റിയൽ സിനിമാറ്റിക്ക് എക്സ്പീരിയൻസ്. Q950A, Q900A എന്നിവ ട്രൂ ഡോൾബി അറ്റ്സമോസ് അതിന്‍റെ ഫുൾ റേഞ്ച് ഡ്രൈവറിലൂടെ വേവ്ഗൈഡ് പിന്തുണയ്ക്കുന്നു. Q800A, Q600A എന്നീ ക്യു സീരീസ് മോഡലുകൾ സാംസങിന്‍റെ പേറ്റന്‍റുള്ള ടെക്നോളജിയായ അക്കോസ്റ്റീക് ബീമിലൂടെ ട്രൂ ഡോൾബി അറ്റ്മോസിനെ പിന്തുണയ്ക്കുന്നു. ഇത് അപ്‌വേർഡ് ഫയറിംഗ് സ്പീക്കറിലൂടെ ഇമ്മേർസീവ് ഓവർഹെഡ് സൗണ്ട് നൽകുന്നു.

ട്രൂ 11.1.4 ചാനൽ സൗണ്ട്ബാർ: ലോകത്തിലെ ആദ്യത്തെ 11.1.4 ചാനലിലൂടെ 11 ദിശകളിൽ വിശദമായ സൗണ്ട് മോഷൻ എക്സ്പ്രഷനുകൾ നൽകുന്നതിലൂടെ, മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ സമ്പന്നവും സ്റ്റീരിയോസ്കോപ്പിക്കുമായ സൗണ്ട് അനുഭവം ലഭിക്കുന്നു. ലോകത്തിലെ എല്ലാ മോഷനുകളും പെർഫെക്റ്റായി പുനഃസൃഷ്ടിക്കുന്ന സാംസങിന്‍റെ പുതിയ സൗണ്ട് ടെക്നോളജിയാണിത്.

അപ്പ്ഫയറിംഗ് റിയർ സ്പീക്കറുകൾ: സാംസങ് ഓഡിയോ ലാബിൽ എഞ്ചിനീയർ ചെയ്ത വേവ്ഗൈഡ് ടെക്നോളജിയുള്ള അപ്പ് ഫയറിംഗ് സ്പീക്കറുകൾ ഓഡിയോയെ നിങ്ങൾക്ക് മുകളിലായി പ്രൊജക്റ്റ് ചെയ്യുന്നു, ഇത് ഓവർഹെഡ്, സറൗണ്ട് സൗണ്ട് എഫക്റ്റ് പരമാവധിയാക്കാൻ സഹായിക്കുന്നു.

Q-സിംഫണി: ഏറ്റവും മികച്ച സിഇഎസ് ഇന്നൊവേഷൻ എന്ന സാക്ഷ്യപത്രം ലഭിച്ച Q-സിംഫണി സൗണ്ട്ബാറിനെ നിങ്ങളുടെ സാംസങ് ടിവിയുമായി സമന്വയിപ്പിക്കുകയും, ഇമ്മേർസീവ് സൗണ്ട് നൽകുകയും ചെയ്യുന്നു. സൗണ്ട്ബാറിന്‍റെ ഫ്രണ്ട്, സൈഡ്, അപ്-ഫയറിംഗ് സ്പീക്കറുകളിലൂടെയും ടിവി സ്പീക്കറുകളിലൂടെയുമാണ് സൗണ്ട് കൂട്ടിയിണക്കുന്നതും മെച്ചപ്പെടുത്തുന്നതും. ഇത് നിങ്ങൾക്ക് പുതിയ തലത്തിലുള്ള അക്കോസ്റ്റിക്ക് ഇമ്മേർഷൻ നൽകുന്നു.

സ്പേസ്ഫിറ്റ് സൗണ്ട്: നിങ്ങളുടെ ലീവിംഗ് സ്പേസിന്‍റെ പരിതസ്ഥിതി സ്പേസ്ഫിറ്റ് സൗണ്ട് ഓട്ടോമാറ്റിക്കായി വിലയിരുത്തുകയും നിങ്ങൾക്ക് ഒപ്റ്റിമൈസ് ചെയ്ത സൗണ്ട് നൽകുകയും ചെയ്യുന്നു.

ഗെയിം മോഡ് പ്രോ: പവർഫുൾ അപ്-ഫയറിംഗ് സ്പീക്കറുകൾ, അക്കോസ്റ്റിക് ബീം, സൗണ്ട്ബാറിന്‍റെ ശക്തമായ വൂഫറുകൾ എന്നിവ ഗെയിമുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത മൾട്ടി-ഡൈമെൻഷണൽ 3D ഡൈനാമിക് സൗണ്ട് നൽകുന്നു. സാംസങ് ടിവിയിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ സൗണ്ട്ബാർ ഓട്ടോമാറ്റിക്കായി ഗെയിം മോഡിലേക്ക് സ്വിച്ച് ചെയ്യുന്നു.

വൺ റിമോട്ട്: സാംസങ് സൗണ്ട്ബാറിന് സാംസങ് ടിവിയുടെ അതേ ഇന്‍റർഫേസാണ് ഉള്ളത് എന്നതിനാൽ സാംസങ് ടിവി റിമോട്ട് ഉപയോഗിച്ച് തന്നെ സൗണ്ട്ബാറും നിങ്ങൾക്ക് നിയന്ത്രിക്കാനാകും. സൗണ്ട് ബാർ ഓണാക്കാനും ഓഫാക്കനും സൗണ്ട് മ്യൂട്ട് ചെയ്യാനും സൗണ്ട് ഇഫക്റ്റുകൾ, ഇക്യു ക്രമീകരണങ്ങൾ തുടങ്ങിയ ഫീച്ചറുകൾ നിയന്ത്രിക്കാനും സാംസങ് ടിവി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സാധിക്കും.

ബിൽറ്റ് ഇൻ ആമസോൺ അലക്സ: ബിൽറ്റ് ഇൻ ആമസോൺ അലക്സയിലൂടെ കേൾവി അനുഭവത്തിന്‍റെ മുഴുവൻ നിയന്ത്രണവും കൈപ്പിടിയിൽ ഒതുക്കൂ.

മ്യൂസിക് സ്ട്രീമിംഗ് ഇപ്പോൾ കൂടുതൽ എളുപ്പം: എയർപ്ലേ2 ഇപ്പോൾ OTN-ലൂടെ പിന്തുണയ്ക്കുന്നതിനാൽ ഐഫോണുകൾ, മറ്റ് ആപ്പിൾ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് ഓഡിയോ സ്ട്രീം ചെയ്യാൻ സൗണ്ട്ബാറുകളെ പ്രാപ്തമാക്കുന്നു. മൊബൈലിൽ നിന്നുള്ള ഓഡിയോ സൗണ്ട്ബാറിലേക്ക് മിറർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് ടാപ്പ് സൗണ്ട്. ഒറ്റ ടാപ്പിൽ മൊബൈലും സൗണ്ട്ബാറും തമ്മിൽ കണക്റ്റ് ചെയ്യാനാകും. മൊബൈൽ സ്ക്രീൻ ടിവിയിലും മൊബൈൽ സൗണ്ട്, സൗണ്ട് ബാറിലും ആസ്വദിക്കുന്ന തരത്തിലും നിങ്ങൾക്ക് ക്രമീകരിക്കാനാകും.

 എ സീരീസ്:

 ഡോൾബി ഓഡിയോ/ DTS Virtual:X: വെർച്വൽ സറൗണ്ട് സൗണ്ടുകളിലൂടെ നിങ്ങളുടെ റൂം ഫിൽ ചെയ്യുന്ന ടെക്നോളജിയാണിത്. ബിഗ് ഡാറ്റയുടെ അടിസ്ഥാനത്തിൽ അത് സീനുകൾ വിലയിരുത്തുകുയും സൗണ്ടുകളെ ശരിയായ സ്ഥലങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു – ഇത് ലൊക്കേഷനുകളും സ്പീക്കറുകളഉടെ എണ്ണവും പരിഗണിക്കാതെ പെർഫെക്റ്റ് സറൗണ്ട് സൗണ്ട് അനുഭവം നിങ്ങൾക്ക് നൽകുന്നു. നിങ്ങൾക്ക് സമ്പന്നമായ സറൗണ്ട് സൗണ്ട് നൽതകാൻ, ഓപ്ഷണൽ റിയർ സ്പീക്കറായ SWA-9100S-ന് സാധിക്കും.

 ബേസ് ബൂസ്റ്റ്: ഇത് കൂടുതൽ പവർ നൽകുകയും ഒറ്റ ക്ലിക്കിൽ കൂടുതൽ ഇടിപ്പ് നൽകി ഓരോ ബീറ്റും ആസ്വദിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു.

അഡാപ്റ്റീവ് സൗണ്ട് ലൈറ്റ് : അഡാപ്റ്റീവ് സൗണ്ട് ലൈറ്റ് ടിവി സീരീസ്, സ്പോർട്ട്സ്, വാർത്തകൾ എന്നിവയെ ഓട്ടോമാറ്റിക്കായി അനലൈസ് ചെയ്ത് ഓഡിയോ ട്രാക്കുകൾക്ക് അനുയോജ്യമായി ഒപ്റ്റിമൈസ് ചെയ്ത സൗണ്ട് നൽകുന്നു.

ഇൻബിൽറ്റ് സബ്‌വൂഫറുകൾ: ഇൻബിൽറ്റ് വയർലെസ് സബ്‌വൂഫറിന്‍റെ മികച്ച ബേസ് നിങ്ങളുടെ എന്‍റർടെയ്ൻമെന്‍റിന് ജീവൻ നൽകുന്നു.

വൺ റിമോട്ട്: സാംസങ് സൗണ്ട്ബാറിന് സാംസങ് ടിവിയുടെ അതേ ഇന്‍റർഫെയ്സാണുള്ളത്, അതിനാൽ സാംസങ് ടിവി റിമോട്ട് ഉപയോഗിച്ച് സൗണ്ട്ബാറും നിയന്ത്രിക്കാനാകും. സൗണ്ട് ബാർ ഓണാക്കാനും ഓഫാക്കനും സൗണ്ട് മ്യൂട്ട് ചെയ്യാനും സൗണ്ട് ഇഫക്റ്റുകൾ, ഇക്യു ക്രമീകരണങ്ങൾ തുടങ്ങിയ ഫീച്ചറുകൾ നിയന്ത്രിക്കാനും സാംസങ് ടിവി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സാധിക്കും.

എസ് സീരീസ്:

അക്കോസ്റ്റിക്ക് ബീമുള്ള സൈഡ് ഹോൺ സ്പീക്കർ: ഈ സാങ്കേതികവിദ്യയ്ക്ക് യഥാർത്ഥ സറൗണ്ട് സൗണ്ട് അനുഭവം നൽകാൻ കഴിയുന്നു. അക്കോസ്റ്റിക് ബീമിൽ നിരവധി അപ്-ഫയറിംഗ് ഹോളുകളുണ്ട്. ഈ ഓരോ ഹോളുകളും ഒരേ സ്പീക്കറുകൾ പോലെ പ്രവർത്തിച്ച് കൂടുതൽ ഡൈനാമിക്കായതും പനോരമിക്കായതുമായ സൗണ്ട് എഫക്റ്റുകൾ നൽകുന്നു. രണ്ടറ്റത്തും മൌണ്ട് ചെയ്തിരിക്കുന്ന സൈഡ് ഹോൺ സ്പീക്കർ മെഗാഫോൺ പോലെ സൗണ്ടിനെ അംപ്ലിഫൈ ചെയ്യുന്നു. അക്കോസ്റ്റിക് ബീമോട് കൂടിയ സൈഡ് ഹോൺ സ്പീക്കറുകൾ ലളിതമായ ഓൾ ഇൻ വൺ ഫോം ഫാക്റ്റിൽ നിന്ന് സൗണ്ട് നിങ്ങളെ സറൗണ്ട് ചെയ്യുന്ന തരത്തിലാക്കുന്നു.

പ്രീമിയം ഫാബ്രിക് ഡിസൈൻ: ഏത് ഇന്‍റീരിയറിനും അനുയോജ്യമാകേണ്ടതിനായി ഇത് പ്രീമിയം ഫാബ്രിക്കിലാണ് പൊതിഞ്ഞിരിക്കുന്നത്. നിങ്ങളുടെ വീടിന്‍റെ ഭാഗമാകേണ്ടതിനായി മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നൊരു സൗണ്ട് ഡിവൈസാണിത്. ടെക്സ്ച്ചറും അതിന്‍റെ കേർവ്ഡ് ഷേപ്പ് ഡിസൈനുമൊപ്പം കട്ടിംഗ് എഡ്ജ് ടെക്നോളജിയും ചേരുമ്പോൾ, അത് റൂം-ഫില്ലിംഗ് സൗണ്ടിന്‍റെ എക്സപ്ഷണൽ ഫീലിംഗുമായി മാച്ച് ചെയ്യുന്നു.

ബിൽറ്റ് ഇൻ ആമസോൺ അലക്സ: ബിൽറ്റ് ഇൻ ആമസോൺ അലക്സയിലൂടെ കേൾവി അനുഭവത്തിന്‍റെ മുഴുവൻ നിയന്ത്രണവും കൈപ്പിടിയിൽ ഒതുക്കൂ.

മ്യൂസിക് സ്ട്രീമിംഗ് ഇപ്പോൾ കൂടുതൽ എളുപ്പം: എയർപ്ലേ2 ഇപ്പോൾ OTN-ലൂടെ പിന്തുണയ്ക്കുന്നതിനാൽ ഐഫോണുകൾ, മറ്റ് ആപ്പിൾ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് ഓഡിയോ സ്ട്രീം ചെയ്യാൻ സൗണ്ട്ബാറുകളെ പ്രാപ്തമാക്കുന്നു. മൊബൈലിൽ നിന്നുള്ള ഓഡിയോ സൗണ്ട്ബാറിലേക്ക് മിറർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് ടാപ്പ് സൗണ്ട്. ഒറ്റ ടാപ്പിൽ മൊബൈലും സൗണ്ട്ബാറും തമ്മിൽ കണക്റ്റ് ചെയ്യാനാകും. മൊബൈൽ സ്ക്രീൻ ടിവിയിലും മൊബൈൽ സൗണ്ട്, സൗണ്ട് ബാറിലും ആസ്വദിക്കുന്ന തരത്തിലും നിങ്ങൾക്ക് ക്രമീകരിക്കാനാകും.

Related Topics

Share this story