Times Kerala

വിംബിൾഡൺ; ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് മിക്സഡ് ഡബിൾ‍സിൽ ഇന്ത്യയുടെ സാനിയ- ബൊപ്പണ്ണ സഖ്യം ഇന്നിറങ്ങും

 
വിംബിൾഡൺ; ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് മിക്സഡ് ഡബിൾ‍സിൽ ഇന്ത്യയുടെ സാനിയ- ബൊപ്പണ്ണ സഖ്യം ഇന്നിറങ്ങും

വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് മിക്സഡ് ഡബിൾ‍സിൽ ഇന്ത്യയുടെ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ഇന്നിറങ്ങും. സ്ലോവേനിയൻ താരം ആന്ദ്രേജ ക്ലെപാക്- ഡച്ച് താരം ജീൻ ജൂലിയൻ റോജർ സഖ്യമാണ് മൂന്നാം റൗണ്ടിൽ ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ. ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് മത്സരം. രണ്ടാം റൗണ്ടിൽ യുകെ യുടെ ഐഡൻ മക്ഹഗ്- എമിലി വെബ്ലി സ്മിത്ത് സഖ്യത്തെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സാനിയ- ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിൽ കടന്നത്.

Related Topics

Share this story