Times Kerala

കോഴിക്കോട് നഗരത്തില്‍ കുടിവെളളത്തിന് പകരമെത്തുന്നത് കളര്‍വെളളം

 
കോഴിക്കോട് നഗരത്തില്‍ കുടിവെളളത്തിന് പകരമെത്തുന്നത് കളര്‍വെളളം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കുടിവെളളത്തിനു പകരം വാട്ടർ അതോറിറ്റി വിതരണം ചെയുന്നത് കളര്‍വെളളമാണെന്ന് പരാതി . പെരുവണ്ണാമൂഴി ഡാമിന്‍റെ അടിത്തട്ടില്‍ ഇരുമ്പിന്‍റെയും മാംഗനീസിന്‍റെയും അംശം കൂടിയതാണ് വെള്ളത്തിനു കളർ മാറ്റം സംഭവിക്കാനുള്ള പ്രധാനകാരണമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞു .കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനു പകരം കളര്‍വെളളമെത്താന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു .

നാട്ടുകാർ പ്രശനം ഉന്നയിച്ചപ്പോൾ വിഷയം ഉടന്‍ പരിഹരിക്കുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി നൽകിയ മറുപടി. എന്നാല്‍ മഴ തുടങ്ങിയിട്ടും വിതരണം ചെയ്യുന്ന വെളളത്തിന്റെ അവസ്ഥ പഴയതുപോലെ തന്നെ തുടരുകയാണ് . കളർ വെള്ളം ഗസ്റ്റ് ഹൗസിലടക്കം എത്താൻ തുടങ്ങിയതോടെ കോര്‍പറേഷന്‍ അധികൃതര്‍ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനുപിന്നാലെ വെളളം ശുദ്ധീകരിക്കാനുളള നടപടികള്‍ വാട്ടര്‍ അതോറിറ്റി ശക്തമാക്കി . ഡാമില്‍ ജലനിരപ്പ് കുറഞ്ഞതോടെ അടിത്തട്ടിലെ ഇരുമ്പിന്‍റെയും മാംഗനീസിന്‍റെയും അംശം വിതരണം ചെയ്യുന്ന വെളളത്തിലും കലര്‍ന്നതാണ് നിറം മാറ്റത്തിന് കാരണമെന്ന് വാട്ടര്‍ അതോറിറ്റി വിശദമാക്കി .

Related Topics

Share this story