Times Kerala

കോപ്പ അമേരിക്ക; സെമി പോരാട്ടത്തിന് നാളെ തുടക്കം, ആദ്യ സെമിയിൽ ബ്രസീൽ- പെറു പോരാട്ടം

 
കോപ്പ അമേരിക്ക; സെമി പോരാട്ടത്തിന് നാളെ തുടക്കം, ആദ്യ സെമിയിൽ ബ്രസീൽ- പെറു പോരാട്ടം

ആരാധകരെ ആവേശത്തിലാഴ്ത്തി കോപ്പ അമേരിക്ക ഫുട്ബോൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കോപ്പയിലെ സെമി പോരാട്ടത്തിന് നാളെ തുടക്കമാകും. നാളെ നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ പെറുവിനെ നേരിടും. പുലർച്ചെ 4.30 നാണ് മത്സരം. പെറുവും മുൻ ചാമ്പ്യന്മാരാണ്.

ക്വാർട്ടർ ഫൈനലിൽ ചിലിയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ സെമിയിൽ കടന്നത്. പരാഗ്വായിയെ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്തായിരുന്നു പെറുവിന്റെ സെമി പ്രവേശനം. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ അർജന്റീന കൊളംബിയയെ നേരിടും. രാവിലെ 6.30 നാണ് മത്സരം. ക്വാർട്ടറിൽ അർജന്റീന ഇക്വഡോറിനെയും പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയ ഉറുഗ്വായിയെയും തകർത്താണ് സെമിയിൽ പ്രവേശിച്ചത്. ഫൈനലിൽ ബ്രസീൽ- അർജന്റീന പോരാട്ടം കാണാനാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Related Topics

Share this story