Times Kerala

ഓയോ ഹോട്ടലിനെതിരെ കൊച്ചിയിലെ ഹോട്ടലുടമകൾ സമരത്തിൽ

 
ഓയോ ഹോട്ടലിനെതിരെ കൊച്ചിയിലെ ഹോട്ടലുടമകൾ സമരത്തിൽ

കൊച്ചി : ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോ ഹോട്ടൽ ആന്റ് ഹോംസിനെതിരെ കൊച്ചിയിലെ ഹോട്ടലുടമകൾ  സമരം നടത്തുന്നു . 48 മണിക്കൂറാണ് സമരം. ഓയോ ചെറുകിട ഹോട്ടലുകൾക്ക്  തിരിച്ചടിയാവുകയാണെന്നു  കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വന്തമായി ഹോട്ടലുകളില്ലാത്ത ഓയോ ഇടനിലക്കാരനായി നിന്ന് അവർ വഴി വിൽപന നടത്തുന്ന ഹോട്ടലുകളുടെ വിലയിടിച്ചും ഉപഭോക്താക്കളുടെ വിവരങ്ങൾ സ്വന്തമാക്കിയുമാണ് ചെറുകിട ഹോട്ടലുകളെ  തകർക്കുന്നത് . ഹോട്ടലുകൾക്ക് മോഹവില വാഗ്ദാനം ചെയ്താണ് ഓയോ രംഗത്ത്  വന്നിരിക്കുന്നത് . പിന്നീട് ഹോട്ടലുകളുമായി കച്ചവട സാധ്യതയുള്ള സമാനമായ ബുക്കിംഗ് പോർട്ടലുകളെ ഓയോ ബ്ലോക്ക് ചെയ്യുന്നുവെന്നും ഭാരവാഹികൾ  വ്യക്തമാക്കി .

Related Topics

Share this story