Times Kerala

ബേപ്പൂരില്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉടന്‍ ആരംഭിക്കും ; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

 
ബേപ്പൂരില്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉടന്‍ ആരംഭിക്കും ; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരില്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന്  മന്ത്രി പി.എ.മുഹമ്മദ് റിയാസ് .  ബേപ്പൂര്‍ മണ്ഡലം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ സംയോജിത രൂപമാണ് ബേപ്പൂരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
ബേപ്പൂര്‍ ബീച്ചും തുറമുഖവും പരിസര പ്രദേശങ്ങളും പക്ഷി സങ്കേതവും അഴിമുഖവും ഉള്‍പ്പെടുന്ന   പ്രദേശങ്ങളാണ് ‘ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതി’യില്‍ ഉള്‍പ്പെടുന്നതെന്നും കൂട്ടിച്ചേർത്തു .

Related Topics

Share this story