Times Kerala

ഷാഹിദ് അബ്ബാസി പാകിസ്താന്‍ പ്രധാനമന്ത്രി

 

ഇസ്ലാമാബാദ്: ഷാഹിദ് ഖഖന്‍ അബ്ബാസി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി. അഴിമതിക്കേസില്‍ അയോഗ്യനാക്കപ്പെട്ട നവാസ് ഷെരീഫിന്റെ പകരക്കാരനായാണ് അബ്ബാസിയെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. മുന്‍ പാകിസ്താന്‍ പെട്രോളിയം മന്ത്രിയാണ് ഷാഹിദ് അബ്ബാസി.അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് തന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നു.നിലവില്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ഷഹബാസ് പാര്‍ലമെന്റ് അംഗമായി വിജയിച്ചു വരേണ്ടതുണ്ട്. ഷഹബാസ് പാര്‍ലമെന്റ് അംഗമാകുന്നത് വരെയാണ് അബ്ബാസിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ന് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്.

Related Topics

Share this story