Times Kerala

കൊടകര കുഴൽപ്പണ കേസ്; ഹർജി അടുത്ത മാസം 13 ലേക്ക് മാറ്റി

 
കൊടകര കുഴൽപ്പണ കേസ്; ഹർജി അടുത്ത മാസം 13 ലേക്ക് മാറ്റി

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ പോലീസ് കണ്ടെടുത്ത പണവും കാറും വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജനും യുവമോർച്ച മുൻ ട്രഷറർ സുനിൽ നയിക്കും ഡ്രൈവർ ഷംജീറും നൽകിയ ഹർജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട കോടതി അടുത്ത മാസം 13 -ലേക്ക് മാറ്റി.

രേഖകൾ ഹാജരാകാൻ ധർമരാജൻ വീണ്ടും സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്. പണം വിട്ടു കിട്ടണമെന്ന് ഹർജിയിൽ ബുധനാഴ്ച്ച വാദം തുടങ്ങേണ്ടതായിരുന്നു. ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ് കോടതിയെ അറിയിച്ചത്. രണ്ടാം തവണയാണ് കേസ് മാറ്റി വെയ്ക്കുന്നത്.

Related Topics

Share this story