Times Kerala

രാമനാട്ടുകര സ്വർണ കവർച്ച കേസ്;  പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് പോലീസ്

 
രാമനാട്ടുകര സ്വർണ കവർച്ച കേസ്;  പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് പോലീസ്

തൃശൂർ: രാമനാട്ടുകര സ്വർണ കവർച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് പോലീസ്. പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ജാമ്യ ഹർജിയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. പ്രതികളുടെ പേരിൽ മുൻപും കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Related Topics

Share this story