Times Kerala

സൗദിയിൽ ചികിത്സയിൽ ഉള്ള കോവിഡ് രോഗികൾ 12,000 കടന്നു

 
സൗദിയിൽ ചികിത്സയിൽ ഉള്ള കോവിഡ് രോഗികൾ 12,000 കടന്നു

ജിദ്ദ: സൗദിയിൽ ചികിത്സയിൽ ഉള്ള കോവിഡ് രോഗികൾ 12,000 കടന്നു. രാജ്യത്താകെ 1486 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1055 പേർ രോഗമുക്തി നേടി. സൗദിയിൽ ആകെ രോഗികളുടെ എണ്ണം 4,87,592 ആയി. 4,67,633 പേർ ഇതുവരെ രോഗമുക്തി നേടി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7819 ആയി.

Related Topics

Share this story