Times Kerala

പുതിയ സംസ്ഥാന പോലീസ് മേധാവിയായി വൈ.അനിൽകാന്ത്‌ ചുമതലയേറ്റു

 
പുതിയ സംസ്ഥാന പോലീസ് മേധാവിയായി വൈ.അനിൽകാന്ത്‌ ചുമതലയേറ്റു

തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയായി വൈ.അനിൽകാന്ത്‌ ചുമതലയേറ്റു. ബാറ്റൺ കൈമാറി. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് അനിൽ കാന്തിനെ പുതിയ ഡിജിപിയായി നിയമിക്കാൻ തീരുമാനിച്ചത്. സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് തീരുമാനം. ലോക്നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനായിരുന്നു അനിൽ കാന്ത്. ജയിൽ മേധാവി,ഗതാഗത കമ്മിഷണർ എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.

Related Topics

Share this story