Times Kerala

കോഹ്‌ലിക്ക് പിഴ വിധിച്ച്‌ ഐസിസി

 
കോഹ്‌ലിക്ക് പിഴ വിധിച്ച്‌ ഐസിസി

സതാംപ്ടണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ വിധിച്ച്‌ഐസിസി. കോലിയുടെ ഫീല്‍ഡിംഗിലെ പ്രകടനം കാരണമാണ് ഐസിസി താരത്തിന് പിഴയിട്ടിരിക്കുന്നത് . മാച്ച്‌ ഫീയുടെ 25 ശതമാനമാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. അമ്ബയര്‍മാരോട് കടുത്ത അപ്പീലിംഗ് നടത്തിയതിനാണ് കോലിക്ക് പിഴയിട്ടിരിക്കുന്നത്. മത്സരത്തിലുടനീളം കോലി അമ്ബയറിംഗില്‍ നിരാശ പ്രകടിപ്പിക്കുന്നതും കടുത്ത അപ്പീലിംഗ് നടത്തുന്നതും കണ്ടിരുന്നു.

ജസ്പ്രീത് ബുംറയുടെ പന്തില്‍ റഹ്മത്ത് ഷായ്‌ക്കെതിരെയുള്ള അപ്പീലാണ് കോലിക്ക് തിരിച്ചടിയായിരിക്കുന്നത്. 29ാം ഓവറില്‍ കോലിയും ബുംറയും അപ്പീല്‍ ചെയ്‌തെങ്കിലും അമ്ബയര്‍ ഔട്ട് അനുവദിച്ചില്ല. റീപ്ലേകളില്‍ തേര്‍ഡ് അമ്ബയര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കാത്ത വിധമായിരുന്നു ഉണ്ടായിരുന്നത്. ഇത് അമ്ബയറുടെ തീരുമാനത്തിന് വിടാമായിരുന്നു. എന്നാല്‍ റിവ്യൂ നല്‍കാന്‍ ഇന്ത്യക്ക് ബാക്കി റിവ്യൂകള്‍ ഉണ്ടായിരുന്നില്ല.

കോലി ആര്‍ത്തുവിളിച്ച്‌ അമ്ബയര്‍ക്ക് നേരെയെത്തിയത് കടുത്ത പെരുമാറ്റ ലംഘനമാണെന്ന് ഐസിസി നിയമം പറയുന്നു. ഇത് ലെവല്‍ വണ്‍ കുറ്റമായതിനാല്‍ പരമാവധി മാച്ച്‌ ഫീയുടെ 50 ശതമാനം പിഴയീടാക്കാനോ ഒന്നോ രണ്ടോ നെഗറ്റീവ് പോയിന്റുകള്‍ നല്‍കാനോ മാത്രമേ സാധിക്കൂ. അതേസമയം കോലി കുറ്റം സമ്മതിച്ചതിനാല്‍ പിഴയില്‍ ഒതുക്കുകയായിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റ് കോലിയുടെ പേരില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരം നാല് ഡീമെറിറ്റ് പോയിന്റുകള്‍ 24 മാസത്തിനിടെ ലഭിച്ചാല്‍ ഒരു മത്സരത്തില്‍ വിലക്ക് വരെ ലഭിക്കും.

Related Topics

Share this story