Times Kerala

പാലക്കാട് 921 പേര്‍ക്ക് കൂടി കോവിഡ്

 

പാലക്കാട്: ജില്ലയില്‍ ശനിയാഴ്ച 921 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 543 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367 പേർ, 10 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1031 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8068 പരിശോധന നടത്തിയതിലാണ് 921 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 94 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 52 പേർ

പറളി സ്വദേശികൾ 46 പേർ

അലനല്ലൂർ സ്വദേശികൾ 36 പേർ

ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര സ്വദേശികൾ 30 പേർ വീതം

കുഴൽമന്ദം സ്വദേശികൾ 26 പേർ

മരുതറോഡ് സ്വദേശികൾ 25 പേർ

പിരായിരി സ്വദേശികൾ 24 പേർ

കാവശ്ശേരി സ്വദേശികൾ 21 പേർ

അഗളി സ്വദേശികൾ 20 പേർ

ആലത്തൂർ സ്വദേശികൾ 19 പേർ

പല്ലശ്ശന, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ വീതം

കൊപ്പം, പുതുശ്ശേരി, തരൂർ സ്വദേശികൾ 16 പേർ വീതം

മുതുതല സ്വദേശികൾ 15 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 13 പേർ

നെന്മാറ, വണ്ടാഴി സ്വദേശികൾ 12 പേർ വീതം

അകത്തേത്തറ, കണ്ണാടി, കൊല്ലങ്കോട് സ്വദേശികൾ 11 പേർ വീതം

വടകരപ്പതി സ്വദേശികൾ 10 പേർ

കൊടുമ്പ്, കൊടുവായൂർ, മുണ്ടൂർ, പട്ടഞ്ചേരി, തെങ്കര, തിരുവേഗപ്പുറ, വടവന്നൂർ, മേലാർകോട് സ്വദേശികൾ 9 പേർ വീതം

ആനക്കര, പെരുവെമ്പ്, പൊൽപ്പുള്ളി, തൃത്താല സ്വദേശികൾ 8 പേർ വീതം

മണ്ണാർക്കാട്, അയിലൂർ, എലപ്പുള്ളി, എലവഞ്ചേരി, കാരാകുറിശ്ശി, കുത്തനൂർ, മാത്തൂർ, പുതൂർ, ഷൊർണൂർ, വിളയൂർ സ്വദേശികൾ 7 വിതം

അമ്പലപ്പാറ, കരിമ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, ലക്കിടി-പേരൂർ, പെരുമാട്ടി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 6 പേർ വിതം

എരിമയൂർ, മണ്ണൂർ, നല്ലേപ്പിള്ളി, പട്ടാമ്പി, പുതുനഗരം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം, പുതുക്കോട് സ്വദേശികൾ 4 പേർ വീതം

കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പ, കോട്ടായി, ഓങ്ങല്ലൂർ, പരുതൂർ, പൂക്കോട്ടുകാവ്, തച്ചമ്പാറ, തൃക്കടേരി സ്വദേശികൾ 3 പേർ വിതം

കടമ്പഴിപ്പുറം, കോങ്ങാട്, കുലുക്കല്ലൂർ, മുതലമട, പട്ടിത്തറ, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 2 പേർ വീതം

ചാലിശ്ശേരി, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, എരുത്തേമ്പതി, തേങ്കുറിശ്ശി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5329 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 41 പേർ തൃശ്ശൂർ ജില്ലയിലും 121 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Related Topics

Share this story