Times Kerala

‘ജപ്തി ഒഴിവാക്കില്ല’: മൊറട്ടോറിയം: ബാങ്കേഴ്‌സ് സമിതിയും കൈയൊഴിയുന്നു

 
‘ജപ്തി ഒഴിവാക്കില്ല’: മൊറട്ടോറിയം: ബാങ്കേഴ്‌സ് സമിതിയും കൈയൊഴിയുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ കാ​​​ർ​​​ഷി​​​ക- കാ​​​ർ​​​ഷി​​​കേ​​​ത​​​ര വാ​​​യ്പ​​​ക​​​ളി​​​ൽ അ​​​ട​​​ക്കം ജ​​​പ്തി ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി.  മോ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ൽ വാ​​​യ്പ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കു മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ജ​​​പ്തി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി ഇ​​​ന്ന​​​ലെ ചി​​​ല പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കി​​​യ പ​​​ര​​​സ്യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ഡി​​​സം​​​ബ​​​ർ 31 വ​​​രെ മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി നിഷേധിച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി നാ​​​ളെ സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​ണ്ട്. ഇ​​തി​​​നു തൊ​​​ട്ടു മു​​​ൻ​​​പാ​​​ണ് മോ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ൽ ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ബാ​​​ങ്കു​​​ക​​​ൾ​​​ക്കു നീ​​​ങ്ങേ​​​ണ്ടി വ​​​രു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി പ​​​ത്ര​​​ത്തി​​​ൽ പ​​​ര​​​സ്യം ന​​​ൽ​​​കി​​​യ​​​ത്.

ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സം​​സ്ഥാ​​ന ധ​​​ന- കൃ​​​ഷി മ​​​ന്ത്രി​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി. ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് സ​​​മീ​​​പ​​​ന​​​മാ​​​ണു ബാ​​​ങ്കു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​ക് വി​​​മ​​​ർ​​​ശി​​ച്ചു. ബാ​​​ങ്ക് ന​​​ട​​​പ​​​ടി​​​യെ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നു മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റും പ​​​റ​​​ഞ്ഞു.

ജപ്തിനടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോയാൽ അതിന് റിസർവ് ബാങ്കിന്റെ അംഗീകാരവും നിയമസാധുതയും ഉണ്ടായിരിക്കുമെന്നാണ് സമിതി പരസ്യത്തിലൂടെ മുന്നറിയിപ്പുനൽകുന്നത്. മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പയെടുത്തവർക്ക് മറ്റാനുകൂല്യങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയില്ലെന്നും ജപ്തി നിർത്തിവെക്കാനാകില്ലെന്നും പറയുന്നു. ജപ്തിയിലേക്ക് ബാങ്കുകൾ നീങ്ങുന്നതിന്റെ സൂചനയാണിത്. ഇത് കർഷകർക്ക് കനത്ത ആഘാതമാണ്.

എ​​​ന്നാ​​​ൽ, എ​​​ന്നു​​​മു​​​ത​​​ലെ​​​ന്നു പ​​​ര​​​സ്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ക​​​ർ​​​ഷ​​​ക​​​ർ എ​​​ടു​​​ത്ത കാ​​​ർ​​​ഷി​​​കേ​​​ത​​​ര വാ​​​യ്പ​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ മോ​​​റ​​​ട്ടോ​​​റി​​​യം ഇ​​​ല്ല. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​ള​​​യ​​​ത്തി​​​ൽ എ​​​ല്ലാം ത​​​ക​​​ർ​​​ന്ന​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ക​​​ട​​​ങ്ങ​​​ളു​​​ടെ മോ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി ജൂ​​​ലൈ 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്.  കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ​​​ക്കു​​​ള്ള മോ​​​റ​​​ട്ടോ​​​റി​​​യം നീ​​​ട്ടി​​​യ​​​തി​​​ന് ആ​​​ർ​​​ബി​​​ഐ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​രി​​നും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ക​​​ർ​​​ഷ​​​ക​​​രെ​​​ടു​​​ത്ത കാ​​​ർ​​​ഷി​​​ക- കാ​​​ർ​​​ഷി​​​കേ​​​ത​​​ര വാ​​​യ്പ​​​ക​​​ളു​​​ടെ​ മോ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​ മേ​​​യ് 29നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​ക്കു കൊ​​​ടു​​​ത്തു. എ​​​ന്നാ​​​ൽ, മു​​​മ്പു പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മോ​​​റ​​​ട്ടോ​​​റി​​​യം നീ​​​ട്ടി​​​യ​​​താ​​​ണെ​​​ന്നും ഇ​​​നി സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നുമുള്ള നി​​​ല​​​പാ​​​ട് ആ​​​ർ​​​ബി​​​ഐ സ്വീ​​​ക​​​രി​​​ച്ചു.

‘പൊതുജന ശ്രദ്ധയ്ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പ്രസിദ്ധീകരിക്കുന്നത്’ എന്ന തലക്കെട്ടിലുള്ള പരസ്യത്തിൽ സർഫാസി നിയമം ബാങ്കുകൾക്ക് പ്രത്യേക അധികാരങ്ങളൊന്നും നൽകുന്നില്ലെന്നു പറയുന്നു. ബാങ്കുകൾക്ക് ഇതിനുള്ള അധികാരമുണ്ടെന്നുമാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ഭവനവായ്പയെടുത്ത കുടുംബത്തിലെ രണ്ടുപേർ ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങൾ ഉണ്ടായെന്നു പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്.

Related Topics

Share this story