Times Kerala

അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​മ​രം ഇന്നു മുതൽ

 
അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​മ​രം ഇന്നു മുതൽ

കൊച്ചി: കല്ലട ബസിലെ അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെ സർക്കാരിനെയും പൊതുജനത്തെയും വെല്ലുവിളിച്ച് അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്റെ പേരിൽ സർക്കാർ തങ്ങളെ മനപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ ഇന്ന് മുതൽ സർവീസ് നിർ‍ത്തുന്നത്.

ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ന് മുതൽ അയൽസംസ്ഥാനങ്ങളിലേക്കും അവിടെ നിന്നും ഒരൊറ്റ ബസ് പോലും ഓടില്ലെന്നാണ് അന്തർസംസ്ഥാന സ്വകാര്യ ബസുടമകൾ പറയുന്നത്. എന്നാൽ അന്തർസംസ്ഥാനയാത്രക്കാരുടെ പേരിൽ സർക്കാരിനെ സമ്മ‍ദ്ദത്തിലാക്കി തലയൂരാനുളള ബസുടമകളുടെ തന്ത്രമാണിതെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

Related Topics

Share this story