Times Kerala

ഇന്ന് മധു ബാലകൃഷ്ണൻ – ജന്മദിനം

 
ഇന്ന് മധു ബാലകൃഷ്ണൻ – ജന്മദിനം

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് മധു ബാലകൃഷ്ണൻ (ജനനം:ജൂൺ 24 1974). മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയിൽ 1974 ജൂൺ 24-നാണ് മധു ജനിച്ചത്. കർണ്ണാടക സംഗീതം ചെറുപ്പം മുതൽ അഭ്യസിക്കാൻ തുടങ്ങിയ മധുവിന്റെ പ്രഥമ അദ്ധ്യാപകരായിരുന്നു ശ്രീമതി ശ്രീദേവിയും ശ്രീ ചന്ദ്രമൺ നാരായണൻ നമ്പൂതിരിയും. തുടർന്ന് ചെന്നൈയിലെ അക്കാദമി ഓഫ് ഇൻഡ്യൻ മ്യൂസിക് ആൻഡ് ആർട്ട്സിൽ നിന്ന് സംഗീതത്തിൽ ബിരുദം. മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യ വിദിത, മക്കൾ മാധവ്, മഹാദേവ്.

പുരസ്കാരങ്ങൾ

2000 – മികച്ച പിന്നണിഗായകനുള്ള സോമ പുരസ്കാരം

2001 – മികച്ച പിന്നണിഗായകനുള്ള ദൃശ്യ പുരസ്കാരം (ടെലിവിഷൻ)

2002 – മികച്ച പിന്നണിഗായകനുള്ള കേരള സർക്കാർ പുരസ്കാരം – വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന ഗാനത്തിനു്

2002 – മഹാത്മാഗാന്ധി എജുക്കേഷണൽ ഫൗണ്ടേഷൻ പുരസ്കാരം

2002 – സോളാർ പുരസ്കാരം

2002 – ജൂനിയർ ചേംബർ പുരസ്കാരം

2003 – കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം

2004 – കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം

2004 – എൽ.പി.ആർ. പുരസ്കാരം

2004 – ബെസ്റ്റ് മെലഡി ഗായകൻ (വിർടുവോ അവാർഡ് – തമിഴ് ചലച്ചിത്രം)

2006 – മികച്ച പിന്നണിഗായകനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം

2007 – തമിഴ്നാട് സർക്കാരിന്റെ സംഗീതം, നൃത്തം, ചലച്ചിത്രം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള കലൈമാമണി പുരസ്കാരം.

2009 – കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ പത്താം നിലയിലെ എന്ന ഗാനത്തിന്

Related Topics

Share this story