Times Kerala

അടിയന്തര വാഹനങ്ങൾ പിന്നിലുണ്ടെന്ന് അറിയാൻ വണ്ടിയിലെ റേഡിയോ

 
അടിയന്തര വാഹനങ്ങൾ പിന്നിലുണ്ടെന്ന് അറിയാൻ വണ്ടിയിലെ റേഡിയോ

ഷാർജ: ഷാർജയിൽ ആംബുലൻസും പോലീസ് വാഹനവുമുൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾ പിന്നിലുണ്ടെന്ന് അറിയാൻ വണ്ടിയിലെ റേഡിയോ മതി.

അടിയന്തര വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നത് റേഡിയോ സന്ദേശമായി പ്രക്ഷേപണം ചെയ്യാനുള്ള ഉപകരണം ഷാർജ പോലീസ് പുറത്തിറക്കി. എമർജൻസി- പെട്രോൾ വാഹനങ്ങൾ അടുത്തെത്തിയിട്ടുണ്ടെന്നും വഴി മാറണമെന്നും ഇതുവഴി ഡ്രൈവർമാർക്ക് മനസ്സിലാക്കാൻ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് ഏറ്റവും വേഗം ലക്ഷ്യസ്ഥാനത്തെത്താൻ കഴിയണമെന്നതാണ് പുതിയ ഉപകരണത്തിന്റെ ലക്ഷ്യമിടുന്നത്.

Related Topics

Share this story