Times Kerala

തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; ബി.എസ്.പിയില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു

 
തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; ബി.എസ്.പിയില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു

ന്യൂഡല്‍ഹി:   ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബി.എസ്.പിയില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിനെ ദേശീയ ഉപാദ്ധ്യക്ഷനായും അനന്തരവന്‍ ആകാശ് ആനന്ദിനെ ദേശീയ കോര്‍ഡിനേറ്ററും ആയി ചുമതലപ്പെടുത്തി.

ലഖ്‌നൗവില്‍ ചേര്‍ന്ന ബി.എസ്.പി മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം. അംറോഹ എം.പി ഡാനിഷ് അലിയെ ബി.എസ്.പി ലോക്‌സഭ നേതാവായി തെരഞ്ഞെടുത്തു. നാകിന എം.പി ഗിരീഷ് ചന്ദ്രയാണ് ചീഫ് വിപ്പ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മായാവതിയോടൊപ്പം സജീവ സാന്നിദ്ധ്യമായിരുന്നു ആകാശ്. മായാവതിയുടെ ജന്മദിന ആഘോഷ പരിപാടിയില്‍ സജീവ സാന്നിദ്ധ്യമായതോടെയാണ് ആകാശ് വാര്‍ത്തകളില്‍ ഇടം നേടിയത്. ലണ്ടനിലായിരുന്നു ആനന്ദ് കുമാര്‍. ആനന്ദ് കുമാറിന്റെ ഇളയ പുത്രനാണ് ആകാശ്.

Related Topics

Share this story