Times Kerala

ലയൺസ്‌ ക്ലബ് റിയാദിന്റെ 14 മത് വാർഷികം ആഘോഷിച്ചു

 
ലയൺസ്‌ ക്ലബ് റിയാദിന്റെ 14 മത് വാർഷികം ആഘോഷിച്ചു

റിയാദ് : ലയൺസ്‌ ക്ലബ് റിയാദിന്റെ 14 മത് വാർഷികം ആഘോഷിച്ചു. റിയാദിലെ അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെയാണ് വാർഷികം ആഘോഷിച്ചത്.

ലയൺ ബിജു ജോസിനെ പുതിയ സെക്രട്ടറി ആയും, ലയൺ ഡോക്ടർ ജോൺസൺ അലക്സിനെ ജോയിന്റ് സെക്രട്ടറി ആയും തെരെഞ്ഞെടുത്തു.

സഞ്ജന പ്രസാദ്, ഗിരിദാസ് ഭാസ്കരൻ, മാലിനി ജയകൃഷ്ണൻ, അൻവിത സുനിൽ കുമാർ, അതിവ് സുനിൽ കുമാർ, നിരഞ്ജന ബിജു, അലക്സ് ജോൺസൺ, ജോസഫ് ജോൺസൺ, ജോർജ് ജോൺ സൺ, നിധി ജയകൃഷ്ണൻ, ആൻ മോൾ ബിജു, ഗായത്രി രാജേഷ്, സുനിൽ കുമാർ, ബിജു മുല്ലശ്ശേരി, ഡോക്ടർ സൗമ്യ ജോൺസൻ, പത്മിനി യു നായർ, പ്രസാദ് കുമാർ നമ്പ്രത്ത് തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു.

Related Topics

Share this story