Times Kerala

കൊവിഡിൻറെ മറവില്‍ വാറ്റ്, 120 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

 
കൊവിഡിൻറെ മറവില്‍ വാറ്റ്,  120 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

ആലപ്പുഴ: കൊവിഡ് ബാധിതനാണെന്ന് നാട്ടില്‍ പ്രചരിപ്പിച്ച ശേഷം വീടു കേന്ദ്രീകരിച്ച്‌ വാറ്റ് . സംഭവത്തിൽ വീട്ടുടമയ്ക്കും നാലു സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. 120 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ ചാരായവും വീട്ടില്‍ നിന്നും പിടിച്ചെടുത്തു.എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യാട് തെക്ക് തോപ്പുവെളിയില്‍ പാലിയംവെളി വീട്ടില്‍ രാജേന്ദ്രന്റെ വീട്ടില്‍ നിന്നാണ് കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.

Related Topics

Share this story