Times Kerala

കര്‍ണാടകത്തില്‍ ജെഡിഎസുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക്‌ മത്സരിച്ചിരുന്നെങ്കില്‍ 16 സീറ്റെങ്കിലും ജയിച്ചേനെ: വീരപ്പമൊയ്‌ലി

 
കര്‍ണാടകത്തില്‍ ജെഡിഎസുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക്‌ മത്സരിച്ചിരുന്നെങ്കില്‍ 16 സീറ്റെങ്കിലും ജയിച്ചേനെ: വീരപ്പമൊയ്‌ലി

ബെംഗളൂരു:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ജെഡിഎസുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക്‌ മത്സരിച്ചിരുന്നെങ്കില്‍ പതിനഞ്ചോ പതിനാറോ സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുമായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് എം.വീരപ്പമൊയ്‌ലി പറഞ്ഞു.

സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചത് അബദ്ധമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെയും എതിര്‍ത്തു, അത് വ്യക്തമാണ്. ഇനി ഒരു തിരഞ്ഞെടുപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനി മത്സരിക്കുമോ എന്ന് ഉറപ്പില്ല, അങ്ങനെയൊരു ആഗ്രഹവുമില്ല, പക്ഷേ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും-വീരപ്പമൊയ്‌ലി പറഞ്ഞു.

സഖ്യമില്ലായിരുന്നെങ്കില്‍ താങ്കള്‍ ചിക്കബെല്ലാപ്പൂരില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് 100 ശതമാനം, ഇവിടെ മാത്രമല്ല 15, 16 സീറ്റെങ്കിലും ജയിച്ചേനെ എന്ന് അദ്ദേഹം മറുപടി നല്‍കിയത്. ചിക്കബെല്ലാപ്പൂര്‍ സീറ്റില്‍ വീരപ്പമൊയ്‌ലിയും ഇത്തവണ പരാജയപ്പെട്ടിരുന്നു.

Related Topics

Share this story