Times Kerala

660 ട്രെയിനുകളുടെ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ

 
660 ട്രെയിനുകളുടെ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ

ന്യൂഡൽഹി: 660 ട്രെയിനുകളുടെ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പെടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ് 1783 മെയിൽ,എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്.

വെള്ളിയാഴ്ചത്തെ കണക്ക് അനുസരിച്ച് ഇതിൽ 983 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കോവിഡിന് മുൻപ് ഉണ്ടായിരുന്ന ട്രെയിനുകളിൽ 56 ശതമാനവും സർവീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.

Related Topics

Share this story