Times Kerala

കോപ്പ അമേരിക്ക; ഉറുഗ്വായ്ക്കെതിരെ ജയവുമായി മെസ്സിയുടെ അർജന്റീന

 
കോപ്പ അമേരിക്ക; ഉറുഗ്വായ്ക്കെതിരെ ജയവുമായി മെസ്സിയുടെ അർജന്റീന

കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് ബി യിൽ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ഉറുഗ്വായ്ക്കെതിരെ ജയം സ്വന്തമാക്കി അർജന്റീന. മെസ്സി- സുവാരസ് താരങ്ങൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ ജയം മെസ്സിക്കൊപ്പം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.

13 ആം മിനുട്ടിൽ മെസി തൊടുത്തുവിട്ട ഷോട്ടിൽ ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബോളടക്കം കൂടുതൽ സമയം ഉറുഗ്വേയ്ക്കൊപ്പമായിരുന്നു എങ്കിലും ഗോൾ നേടുവാൻ സുവാരസിനും ടീമിനും സാധിച്ചില്ല. ആദ്യ മത്സരത്തിൽ അർജന്റീന ചിലിയോട് സമനില വഴങ്ങിയിരുന്നു. എന്നാൽ ഈ വിജയം ടീമിന്റെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. എന്നാൽ കവാനിയും സുവാരസും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ഗോൾ നേടുവാൻ ടീമിനായില്ല. ലഭിച്ച അവസരം മുതലാക്കുവാനും ടീമിനായില്ല.

Related Topics

Share this story