Times Kerala

കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമം; കടയുടമ അറസ്റ്റിൽ

 
കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമം; കടയുടമ അറസ്റ്റിൽ

ലക്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ആണ് സംഭവം. താരിഖത്ത് എന്ന കടയുടമയാണ് പൊലീസിന്‍റെ പിടിയിലായത്.പ്രതി നടത്തുന്ന കടയിൽ പെണ്‍കുട്ടി സാധനം വാങ്ങാൻ എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഗാരി പുക്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.പ്രതിക്കെതിരെ പോക്സോ നിയമപ്രകാരെ കേസ് രജിസ്റ്റർ ചെയ്തതായി ഗാരി പുക്ത പൊലീസ് അറിയിച്ചു.

Related Topics

Share this story