Times Kerala

ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോമായ ‘ഇന്‍ഡസ് ഈസിക്രെഡിറ്റുമായി’ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

 
ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോമായ  ‘ഇന്‍ഡസ് ഈസിക്രെഡിറ്റുമായി’  ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

കൊച്ചി : ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാക്കുന്ന സമഗ്രമായ ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമായ ‘ഇന്‍ഡസ് ഈസിക്രെഡിറ്റ’ അവതരിപ്പിക്കുന്നു. ഇതോടെ നിലവിലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കും ഉടനടി വ്യക്തിഗത വായ്പയോ ക്രെഡിറ്റ് കാര്‍ഡുകളോ ഒറ്റ പ്ലാറ്റ്ഫാമില്‍ പേപ്പര്‍ രഹിതമായി ഡിജിറ്റലായി ലഭ്യമാകുന്നതാണ്.

‘ഇന്‍ഡസ് ഈസിക്രെഡിറ്റ്’ ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമായ ‘ഇന്ത്യാസ്റ്റാക്കി’ന്റെ ശക്തി വിളിച്ചോതുന്ന പൂര്‍ണമായും പേപ്പര്‍ രഹിത ഇടപാടാകുന്നു. കെവൈസിയും തൊഴില്‍ വിവരങ്ങളും ഡിജിറ്റലായി പരിശോധിക്കുന്നതിനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വിശകലനം ചെയ്യുന്നതിനും 35 ലധികം ഇന്റര്‍ഫേസുകളെ സ്റ്റാക്ക് സ്വാധീനിക്കുന്നു.

വിപുലമായ അനലിറ്റിക്സ്, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയാണ് തല്‍സമയം യോഗ്യത കണക്കാക്കുന്നത്. വീഡിയോയിലൂടെ കെവൈസി പൂര്‍ത്തിയാക്കി ഡിജിറ്റലായി വായ്പയ്ക്ക് അംഗീകാരം ലഭിക്കുകയും പണം അക്കൗണ്ടിലേക്കെത്തുകയും ചെയ്യുന്നു. ബ്രാഞ്ച് സന്ദര്‍ശിക്കുകയോ നീണ്ട ഡോക്യുമെന്റേഷനോ വേണ്ടിവരുന്നില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഉപഭോക്താക്കള്‍ക്ക് അവരുടെ വീടിന്റെ സുരക്ഷയില്‍ നിന്നും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഒരു സമഗ്ര പരിഹാരം സൃഷ്ടിക്കുന്നതിനായി തങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി എളുപ്പത്തില്‍ വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ‘ഇന്‍ഡസ് ഈസിക്രെഡിറ്റ്’, ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സാങ്കേതിക ശക്തിയുടെ പിന്തുണയോടെയുള്ള സംവിധാനം ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ബാങ്ക് അനുഭവം സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഡിജിറ്റല്‍ ചീഫും ബിസിനസ് സ്ട്രാറ്റജി മേധാവിയുമായ ചാരു മാഥൂര്‍ പറഞ്ഞു.

Related Topics

Share this story