Times Kerala

വിമാനത്താവളത്തിൽ ഗ്രൈൻഡറിൽ കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി

 
വിമാനത്താവളത്തിൽ ഗ്രൈൻഡറിൽ കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി:  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു കേസുകളിലായി 1060 ഗ്രാം സ്വർണം പിടികൂടി.  ഗൾഫ് എയർ വിമാനത്തിൽ ബഹ്റിനിൽ നിന്നെത്തിയ ചാലിശേരി സ്വദേശി, ഗ്രൈൻഡറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 750 ഗ്രാം സ്വർണമാണ് ആദ്യ‌ം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡിആർഐ വിഭാഗം പരിശോധന നടത്തി സ്വർണം പിടികൂടി കസ്റ്റംസിനു കൈമാറി.

രണ്ടാമത്തെ കേസിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി പിടിയിലായി. 310 ഗ്രാം തൂക്കം വരുന്ന 2 സ്വർണമാലകളാണു കൊണ്ടു വന്നത്. വിമാനത്താവളത്തിൽ സ്വർണം കൈപ്പറ്റാൻ കാത്തു നിന്നയാൾ അടക്കം മൂന്നു പേർ കസ്റ്റംസിന്റെ പിടിയിലായി.

Related Topics

Share this story