Times Kerala

രണ്ട് വർഷം മുൻപ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി

 
രണ്ട് വർഷം മുൻപ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ട് വർഷം മുൻപ് കാണാതായ പതിനാല് കാരിയെ കണ്ടെത്തി. മധുരയിലെ വാടകവീട്ടിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. ഇവർക്കൊപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

പെൺകുട്ടിയുടെ കൂടെ താമസിച്ച യുവാവിനായി തിരച്ചിൽ തുടരുകയാണ്. 2019 -ലാണ് കൊഴിഞ്ഞാമ്പാറയിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. പാലക്കാട് എത്തിച്ച പെൺകുട്ടിയെയും കുഞ്ഞിനേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സ്ഥിതിയിൽ പോക്‌സോ വകുപ്പ് പ്രകാരം യുവാവിനെതിരെ കേസ് ചുമത്തിയാണ് അന്വേഷണം .

Related Topics

Share this story