Times Kerala

കർഷക വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയിലേക്ക്; പത്രങ്ങളിൽ ബാങ്കേഴ്സ് സമിതിയുടെ പരസ്യം

 
കർഷക വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയിലേക്ക്; പത്രങ്ങളിൽ ബാങ്കേഴ്സ് സമിതിയുടെ പരസ്യം

തിരുവനന്തപുരം:  കർഷകരെടുത്ത  കാർഷികേതര വായ്പകളിൽ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്സ് സമിതി. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയിലേക്ക് നീങ്ങേണ്ടതായി വരുമെന്ന് അറിയിച്ച് ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകി. മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ച സാഹചര്യത്തിൽ മറ്റന്നാൾ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്സ് സമിതിയുടെ  നിലപാട്.

നിലവിൽ ജപ്തി നടപടിക്ക് ആർബിഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്സ് സമിതി എല്ലാ പത്രങ്ങളിലും നൽകിയിരിക്കുന്ന പരസ്യം. മൊറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നും പരസ്യം വ്യക്തമാക്കുന്നു.  സംസ്ഥാന സർക്കാറിനും കർഷകർക്കും വലിയ തിരിച്ചടിയായിട്ടാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത്.

Related Topics

Share this story