Times Kerala

അമേഠിയിലേക്കുള്ള ആദ്യവരവിൽ തന്നെ ഹൃദയം കവർന്ന് സ്മൃതി ഇറാനി

 
അമേഠിയിലേക്കുള്ള ആദ്യവരവിൽ തന്നെ ഹൃദയം കവർന്ന് സ്മൃതി ഇറാനി

അമേഠി: കേന്ദ്രമന്ത്രി ആയതിനു ശേഷം അമേഠിയിലേക്കുള്ള ആദ്യവരവിൽ തന്നെ ഹൃദയം കവർന്ന് സ്മൃതി ഇറാനി. ശനിയാഴ്ച മണ്ഡലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സുഖമില്ലാത്ത ഒരു സ്ത്രീയെ കണ്ട സ്മൃതി ഇറാനി വാഹനം നിർത്തി ഈ സ്ത്രീയെ മന്ത്രി ആശുപത്രിയിൽ എത്തിച്ചു.

ഒരു അപകടത്തിൽ പരുക്കേറ്റ ഇവർ നടന്നുപോകാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. യാത്രയ്ക്കിടെ ഇവരെ കണ്ട സ്മൃതി ഇറാനെ വാഹനം നിർത്തി കാര്യം അന്വേഷിക്കുകയും ആംബുലൻസ് വിളിച്ച് ഇവരെ ആശുപത്രിയിലേക്ക് അയയ്ക്കുകയുമായിരുന്നു. കൃത്യമായ ചികിത്സ നൽകാൻ ഡോക്ടർമാർക്ക് സ്മൃതി ഇറാനി നിർദ്ദേശം നൽകുകയും ചെയ്തു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഈ സമയത്ത് സ്മൃതി ഇറാനിക്കൊപ്പം ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായും ഗോവ മുൻ മുഖ്യമന്ത്രി ആയിരുന്ന മനോഹർ പരീക്കർ ദത്തെടുത്ത ഗ്രാമം സന്ദർശിക്കാനും മണ്ഡലത്തിൽ എത്തിയത് ആയിരുന്നു സ്മൃതി ഇറാനി.

Related Topics

Share this story