Times Kerala

ചൂടിനെ പ്രതിരോധിക്കുന്ന 2 പുതിയ ബ്രാന്‍ഡുകളുമായി നിപ്പോൺ പെയിന്റ്സ്

 
ചൂടിനെ പ്രതിരോധിക്കുന്ന 2 പുതിയ ബ്രാന്‍ഡുകളുമായി നിപ്പോൺ പെയിന്റ്സ്

ചെന്നൈ: കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 2 പുതിയ ബ്രാന്‍ഡുകള്‍ ഉടന്‍ വിപണിയിലിറക്കുമെന്നു നിപ്പോണ്‍ പെയിന്റ്സ്. ഡ്യൂറഫ്രഷ് സോളോ, വെതര്‍ബോണ്ട് പ്രോ എന്നീ ബ്രാന്‍ഡുകള്‍ മണ്‍സൂണിനു പിന്നാലെ വില്‍പനയ്ക്ക് എത്തുമെന്ന് നിപ്പോണ്‍ പെയിന്റ്സ് ഇന്ത്യാ ലിമിറ്റഡ് ഡെക്കറേറ്റീവ് വിഭാഗം പ്രസിഡന്റ് മഹേഷ് എസ്.

ആനന്ദ് പറഞ്ഞു. യുവി ക്രോസ് ലിങ്കിങ്, ഹീറ്റ് ബാന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന എക്സ്റ്റീരിയര്‍ ഇമല്‍ഷന്‍ പെയിന്റാണു ഡ്യൂറഫ്രഷ്. വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകം പ്രൈമര്‍ പെയിന്റ് അടിക്കേണ്ടതില്ല.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാടുകള്‍, വിള്ളലുകള്‍, പായല്‍, പൂപ്പല്‍ എന്നിവയെ അകറ്റും. 1,500 ഷേഡുകളില്‍ ലഭ്യം. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണു 2 പെയിന്റുകളും നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story