Times Kerala

സിദ്ധിഖ് കാപ്പൻ പ്രതിയായ സമാധാനലംഘന കേസിലെ നടപടികൾ അവസാനിപ്പിച്ച് കോടതി  

 
സിദ്ധിഖ് കാപ്പൻ പ്രതിയായ സമാധാനലംഘന കേസിലെ നടപടികൾ അവസാനിപ്പിച്ച് കോടതി  

ലക്നൗ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ പ്രതിയായ സമാധാനലംഘന കേസിലെ നടപടികൾ അവസാനിപ്പിച്ച് മഥുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നടപടി. കാപ്പനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.

ഹത്രാസിലേക്ക് പോകുകയായിരുന്ന സിദ്ധിഖ് കാപ്പൻ അടക്കം നാല് പേരെ കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് മുന്കരുതലെന്ന നിലയിൽ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്രിമിനൽ നടപടി പ്രകാരം ഉള്ള കേസിൽ ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ എട്ട് മാസമായിട്ടും റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നത്.

Related Topics

Share this story