Times Kerala

കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെ; പോലീസ് കോടതിയില്‍

 
കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെ; പോലീസ് കോടതിയില്‍

തൃശ്ശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട കോടതിയിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും വ്യക്തമാക്കിയിരിക്കുന്നത്. ഡിവൈഎസ് പി വി.കെ. രാജു ആണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കവേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്.

Related Topics

Share this story