Times Kerala

ഇസ്രായേല്‍ എംബസി സ്‌ഫോടനം: പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് എന്‍ഐഎ; വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം

ഇസ്രായേല്‍ എംബസി സ്‌ഫോടനം: പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് എന്‍ഐഎ; വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ടു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബിസിക്ക് മുന്നില്‍ സ്‌ഫോടനം നടന്നത്.

Related Topics

Share this story