Times Kerala

അദാനിയുമായി ബന്ധപ്പെട്ട് വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്

 
അദാനിയുമായി ബന്ധപ്പെട്ട് വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അദാനിയുമായി ബന്ധപ്പെട്ട് വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന നടപടിയിൽ വ്യക്തത വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭമാണ് ഈ കാര്യം ഉന്നയിച്ചത്. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിൽ 95 ശതമാനം നിക്ഷേപം നടത്തിയ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദത്തിൽ സർക്കാർ പ്രതികരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Related Topics

Share this story