Times Kerala

കേന്ദ്രബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി; ബജറ്റിന് മുമ്പ് ഹല്‍വ ഉണ്ടാക്കുന്നത് എന്തിന്?

 
കേന്ദ്രബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി; ബജറ്റിന് മുമ്പ് ഹല്‍വ ഉണ്ടാക്കുന്നത് എന്തിന്?

ന്യൂഡല്‍ഹി:  കേന്ദ്രബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. ബജറ്റ്‌ രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ കാലങ്ങളായി ഈ ചടങ്ങ്‌ നടത്തുന്നത്‌. ശനിയാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഏകദേശം നൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് ശനിയാഴ്ച ഹല്‍വ പാചകം ചെയ്ത് വിതരണം ചെയ്തത്.  കേന്ദ്രബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ എല്ലാ ബജറ്റിന്‌ മുമ്പും ഹല്‍വ പാചകം ചെയ്ത് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാറുള്ളത്‌. ഈ പരിപാടിക്ക്‌ ശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും വീട്ടിലേക്ക്‌ പോകാനോ കുടുംബാംഗങ്ങളോട്‌ പോലും ഫോണില്‍ സംസാരിക്കാനോ അനുമതിയുണ്ടാകില്ല. ബജറ്റ്‌ അവതരണം വരെ ഈ നിയന്ത്രണം നീളും.

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ഉദ്യോഗസ്ഥർക്ക് ഹല്‍വ വിതരണം ചെയ്തു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.  ധനകാര്യമന്ത്രാലയത്തിന്റെ താഴത്തെ നിലയിലുള്ള പ്രസ്സിലാണ്‌ ബജറ്റിന്റെ അച്ചടി ജോലികള്‍ നടക്കുക. ഈ ജോലികള്‍ ആരംഭിക്കുന്നത്‌ ഹല്‍വ സെറിമണിക്ക്‌ ശേഷമാണ്‌.

Related Topics

Share this story