Times Kerala

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ നാളെ മുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ നാളെ മുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ നാളെ മുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായിക,കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.

ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ,പൊതുമേഖലാ സ്ഥാപനങ്ങൾ,ഗവണ്മെന്റ് കമ്പനികൾ എന്നിവ റൊറ്റേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. ശനി,ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ. ബാങ്കുകൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. വിവാഹം,മരണ ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.

Related Topics

Share this story