Times Kerala

നവജ്യോത് സിങ് സിദ്ദു രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ പോസ്റ്ററുകള്‍

 
നവജ്യോത് സിങ് സിദ്ദു രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ പോസ്റ്ററുകള്‍

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് സര്‍ക്കാറിലെ അംഗവുമായ  നവജ്യോത് സിങ് സിദ്ദു രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ പോസ്റ്ററുകള്‍. മൊഹാലിയും ലുധിയാനയിലുമാണ് റോഡുകളില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘നിങ്ങളെപ്പോഴാണ് രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നത്? ഇത് വാക്ക് പാലിക്കാനുള്ള സമയമാണ്. ഞങ്ങള്‍ നിങ്ങളുടെ രാജിക്കായി കാത്തുനില്‍ക്കുകയാണ്.’ എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് സിദ്ദു ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ പറഞ്ഞിരുന്നു. ഈ വാക്ക് പാലിക്കണമെന്നാണ് പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ സ്മൃതി ഇറാനിയ്‌ക്കെതിരെ 55120 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ #SidhuQuitPolitics എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രചരിച്ചിരുന്നു. സംഭവത്തില്‍ സിദ്ദു ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Related Topics

Share this story