Times Kerala

ഉൾട്ടയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

 
ഉൾട്ടയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൾട്ട. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സരസ ബാലുശ്ശേരിയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ജ്യോതിഷരത്നം ഈശ്വരിയമ്മ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗോകുൽ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിൽ അനുശ്രീ, രമേശ് പിഷാരടി, പ്രയാഗ, സിദ്ധിഖ്, സുരഭി, കെ പി എ സി ലളിത, രഞ്ജിപണിക്കർ എന്നിവരാണ് മറ്റ് താരങ്ങൾ.

Related Topics

Share this story