Times Kerala

ജെ.സി.ഐ . ഒലവക്കോട് ട്രെയിനിങ് കണക്‌ട് പരിപാടി സംഘടിപ്പിച്ചു

 
ജെ.സി.ഐ . ഒലവക്കോട് ട്രെയിനിങ് കണക്‌ട് പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: മഹാമാരിയുടെ  കാലഘട്ടത്തിൽ  പോസിറ്റീവ്  ചിന്തകളുമായി  ഇന്ത്യയിലെ  വിവിധ  മേഖലകളിലുള്ള ജെ.സി.ഐ ഘടകങ്ങളുമായി സഹകരിച്ചു  കൊണ്ട്  ജെ.സി.ഐ . ഒലവക്കോട്  നടത്തുന്ന ട്രെയിനിങ്   കണക്‌ട്  പരിപാടിയുടെ ഭാഗമായി ജെ.സി.ഐ   തിരുപ്പൂർ  സ്മൈൽസുമായി  ചേർന്ന് കൊണ്ട് “അബ്നോർമൽ  ദി  ന്യൂ നോർമൽ ” എന്ന  ദേശീയ  വെബിനാർ  സംഘടിപ്പിച്ചു . ജെ.സി.ഐ  മുൻ അന്താരാഷ്ട്ര  പ്രസിഡണ്ടും  ലോക  പ്രശസ്ത  നേതൃത്വ  പരിശീലകനുമായ  കാമറൂണിൽ  നിന്നുള്ള  റോളണ്ട്  ക്വിമെയ്ൻ  പരിപാടി  നയിച്ചു . പ്രസിഡണ്ട്  വർഷ എസ്  കുമാർ  അധ്യക്ഷത  വഹിച്ച  പരിപാടിയിൽ  ദേശീയ  പ്രസിഡണ്ട്  രാഖി ജെയിൻ  മുഖ്യാതിഥിയും  മുൻ ദേശീയ  പ്രസിഡണ്ട്  എസ് .രവിശങ്കർ  ഉദ്‌ഘാടകനുമായി . മേഖലാ  പ്രസിഡണ്ടുമാരായ  രോഹിത്  കുമാർ  ലോധ  , ഡോ. സുശാന്ത് , സുഷമ  വിശ്വകുമാർ  എന്നിവർ സംസാരിച്ചു. ശ്രീകുമാർ  സ്വാഗതവും സമാധാന പ്രഭു  നന്ദിയും പറഞ്ഞു . വിവിധ സംസ്ഥാനങ്ങളിൽ നിന്നായി  200  ൽ പരം  പേർ  പരിപാടിയിൽ പങ്കെടുത്തു .

Related Topics

Share this story