Times Kerala

കൊവിഡ്‌ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിന്‌ 10,000 രൂപ പിഴ

 
കൊവിഡ്‌ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിന്‌ 10,000 രൂപ പിഴ

ഭോപ്പാൽ: കൊവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച ബിജെപി നേതാവിന്‌ 10,000 രൂപ പിഴ ചുമത്തി കട്‌നി ഭരണകൂടം. കൊവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ ജന്മദിനാഘോഷം നടത്തിയതിനാണ്‌ ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്‍റ്‌ മൃദുൽ ദ്വിവേദിക്ക് പിഴ ചുമത്തിയത്‌. ജന്മദിനാഘോഷത്തിൽ നിരവധി പേർ പങ്കെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഭാടരണകൂടം നടപടിയെടുത്തത്. പിഴ കൂടാതെ, പാർട്ടിയിൽ പങ്കെടുത്ത എല്ലാവരും നിർബന്ധമായും ഏഴ്‌ ദിവസം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Topics

Share this story