Times Kerala

പോസ്റ്റ്‌ ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

 
പോസ്റ്റ്‌ ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്റ്റ്‌ ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുറുവങ്ങാട് സ്വദേശി സഞ്ജയൻ ആണ് അറസ്റ്റിലായത്. ജൂൺ രണ്ടിന് പുലർച്ചെയാണ് സംഭവം നടന്നത്. കരിമ്പത്തെ സബ് പോസ്റ്റ്‌ ഓഫീസിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്നാണ് പ്രതി കവർച്ചയ്ക്ക് ശ്രമിച്ചത്.സി.ഐ വി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ മനോജ്‌കുമാർ, സി.പി.ഒ ഷാജിമോൻ, കണ്ണൂർ ടൗൺ എസ്.ഐ സജീവൻ മയ്യിൽ, സി.പി.ഒ അജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Topics

Share this story