Times Kerala

ഇടുക്കിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു; മുറിയിലിരുന്ന് പഠിയ്ക്കുകയായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

 
ഇടുക്കിയിൽ  മരം വീണ് രണ്ട് വീടുകൾ തകർന്നു; മുറിയിലിരുന്ന് പഠിയ്ക്കുകയായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: ജില്ലയിലെ രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. അതേസമയം,വീടിന്‍റെ മുകൾ നിലയിലിരുന്ന് പഠിയ്ക്കുകയായിരുന്ന കുട്ടി തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാജകുമാരി സ്വദേശി കുരിശിങ്കൽ ബെന്നി, കുംഭപ്പാറ സ്വദേശി ചുരുളിപാണ്ടി എന്നിവരുടെ വീടുകളാണ് തകർന്നത്.ബെന്നിയുടെ വീടിന്‍റെ മുകളിലേയ്ക്കു തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് മരം പതിച്ചത്.ഈസമയം, ബെന്നിയുടെ മകൻ ഈ സമയം ഓൺലൈൻ പഠനത്തിലായിരുന്നു. കുട്ടി ഇരുന്ന മുറിയുടെ മുകളിലേക്കാണ് മരം പതിച്ചത്. കുട്ടി പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

Related Topics

Share this story