Times Kerala

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ സി. ടി സ്‌കാന്‍ മെഷീന്‍

 
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ സി. ടി സ്‌കാന്‍ മെഷീന്‍

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ താലൂക്കാശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സി. ടി സ്‌കാന്‍ മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം പി. എസ് സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി. പി. ഉണ്ണികൃഷ്ണന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രഞ്ജന്‍, എച്ച്. എം. സി. അംഗം പി.എ.അനസ്, സ്ഥിരം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊട്ടാരക്കര നഗരസഭാ പരിധിയിലുള്ള സ്‌പെഷ്യല്‍ സബ് ജയിലിലെ അന്തേവാസികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പ് നഗരസഭ അധ്യക്ഷന്‍ എ. ഷാജു ഉദ്ഘാടനം ചെയ്തു. 35 പേര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. കൊട്ടാരക്കര താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ.മെറീന പോള്‍, ജെ.എച്ച്.ഐ അമ്പിളി, സ്റ്റാഫ് നഴ്‌സുമാര്‍ തുടങ്ങിയവരുടെനേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടത്തിയത്.

Related Topics

Share this story