Times Kerala

‘എനര്‍ജി & മൊബിലിറ്റി’ സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

 
‘എനര്‍ജി & മൊബിലിറ്റി’ സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

കൊച്ചി: വളര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കി വളര്‍ച്ച ത്വരിതപ്പെടുത്താനും ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാനുമായി അമര രാജ ബാറ്ററീസ് ലിമിറ്റഡ് തന്ത്രപ്രധാനമായ നിരവധി ദൗത്യങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു. ‘എനര്‍ജി & മൊബിലിറ്റി’ എന്നതാണ് അമര രാജയുടെ മുന്നോട്ടുള്ള യാത്രയിലെ പുതിയ ശ്രദ്ധാകേന്ദ്രം.

ലെഡ് ആസിഡ് ബാറ്ററി ബിസിനസ് വിപുലീകരിക്കും. ലിഥിയം സെല്‍, ബാറ്ററി പാക്ക്, ഇവി ചാര്‍ജറുകള്‍, ഊര്‍ജ്ജ സംഭരണ സംവിധാനം, ആധുനിക ഗൃഹ ഊര്‍ജ്ജ പരിഹാരം, ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പുതിയ എനര്‍ജി എസ്ബിയു സ്ഥാപിക്കും.

പുതിയ ഊര്‍ജ്ജം വരും ദശകങ്ങളില്‍ ഗണ്യമായ ഊന്നല്‍ നല്‍കുമെന്ന് കമ്പനിയുടെ ബോര്‍ഡ് വിശ്വസിക്കുന്നു. ലെഡ് ആസിഡ് ബാറ്ററികളുടെ ഭാവി സാധ്യതകളെക്കുറിച്ചും ശക്തമായ ബോധ്യമുണ്ട്. വിവിധ ആവശ്യങ്ങളിലുടനീളം ലെഡ് ആസിഡ് സാങ്കേതികവിദ്യ വഹിക്കുന്ന സുപ്രധാന പങ്ക് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ ഗണ്യമായ വളര്‍ച്ചാ അവസരം നല്‍കുന്നു. മറുവശത്ത്, ബദല്‍ ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യയായി ലിഥിയത്തിന്റെ ആവിര്‍ഭാവം പുതിയ വളര്‍ച്ചാ അവസരങ്ങള്‍ തുറക്കുന്നു.

ആഗോള ബിസിനസ്സ് അവസരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്ത ശേഷം, എനര്‍ജി ആന്‍ഡ് മൊബിലിറ്റി പ്ലെയറായി കമ്പനിയെ മാറ്റാന്‍ കമ്പനിയുടെ ബോര്‍ഡ് തീരുമാനിച്ചു. സാങ്കേതികവും ബിസിനസ് നേതൃത്വവും നിലനിര്‍ത്തുന്നതിന് കമ്പനിയുടെ ഒരു പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപം നടത്തണമെന്ന് ബോര്‍ഡ് വിശ്വസിക്കുന്നു. തങ്ങള്‍ ഒരു സജീവ വിതരണ ശൃംഖല നിര്‍മ്മിച്ചു, അതോടൊപ്പം ലെഡ് ആസിഡ് സാങ്കേതികവിദ്യയില്‍ ഉപഭോക്താവിന് വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് വ്യക്തമായ ഊന്നല്‍ നല്‍കി. ഈ കരുത്ത് വര്‍ദ്ധിപ്പിക്കാനും, പുതിയ എനര്‍ജി മേഖലയില്‍ ഒന്നിലധികം പുതിയ വളര്‍ച്ചാ എഞ്ചിനുകള്‍ സൃഷ്ടിക്കാനും കമ്പനി ഇപ്പോള്‍ തയ്യാറാണ്, വൈസ് ചെയര്‍മാന്‍ ജയദേവ് ഗല്ല പറഞ്ഞു.

നിരവധി ഉപഭോക്തൃ ആവശ്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ലെഡ് ആസിഡ് ബാറ്ററി ബിസിനസില്‍ നിക്ഷേപം വിപുലീകരിക്കുന്നത് തുടരണമെന്ന് ബോര്‍ഡ് അംഗീകരിച്ചു. ഇന്‍വെര്‍ട്ടര്‍, പ്രേരക ഊര്‍ജ്ജം, അസംഘടിത മേഖലകള്‍ എന്നിവയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ തന്ത്രം കമ്പനിയുടെ നിലവിലുള്ള കരുത്തും വിപണി വിഹിതവും കൂടുതല്‍ ഏകീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമോട്ടീവ്, വ്യവസായിക, ടെലികോം, ഡേറ്റാ സെന്ററുകള്‍ തുടങ്ങി ഉയര്‍ന്നു വരുന്ന വിഭാഗങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഇന്ത്യയിലെ ലെഡ് ആസിഡ് ബാറ്ററീസ് ബിസിനസിന് കുതിപ്പേകുമെന്ന് കമ്പനി വിശ്വസിക്കുന്നു.

Related Topics

Share this story