Times Kerala

സത്യം പറഞ്ഞാൽ വിശ്വസിക്കുവോ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
സത്യം പറഞ്ഞാൽ വിശ്വസിക്കുവോ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.സംവൃത സുനിൽ ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.

ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂരാണ് ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നിർമിക്കുന്നത് ഉര്‍വ്വശി തിയ്യേറ്റേഴ്‌സ്,ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍ എന്നിവയുടെ ബാനറില്‍ അനീഷ് എം തോമസ്,രമാദേവി,സന്ദീപ് സേനന്‍ എന്നിവർ ചേർന്നാണ്. അലന്‍സിയര്‍, സൈജു കുറുപ്പ്, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍,സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Related Topics

Share this story