Times Kerala

കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം; മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്ന് റിപ്പോര്‍ട്ട്

 
കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം; മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചതായി റിപ്പോർട്ട്. ഡെൽറ്റ പ്ലസ് എന്ന് പേരുള്ള വകഭേദമായാണ് ഇത് മാറിയിരിക്കുന്നത്. ജൂൺ 7 വരെ 6 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Topics

Share this story