Times Kerala

വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വൈകി; പഞ്ചായത്ത് സെക്രട്ടറിയെ പോസ്റ്റിൽ പിടിച്ച് കെട്ടിയിട്ട് ജനം

 
വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വൈകി; പഞ്ചായത്ത് സെക്രട്ടറിയെ പോസ്റ്റിൽ പിടിച്ച് കെട്ടിയിട്ട് ജനം

ഭോപ്പാല്‍:   വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വൈകുന്നതും, ആവശ്യമായ അനുമതികള്‍ നല്‍കാത്തതിനും പഞ്ചായത്ത് സെക്രട്ടറിയെ തെരുവിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടാണ് ഗ്രാമീണർ പ്രതിഷേധിച്ചത്. പ്രദേശത്തെ റോഡുകളെല്ലാം തകർന്നിട്ട് നാളുകളേറെയായി, കുടിവെള്ളമോ കൃത്യമായ ശുചീകരണം പോലും നടക്കുന്നില്ല. ഇങ്ങനെ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ദുരിതം ഇരട്ടിച്ചതോെടയാണ് നാട്ടുകാർ രംഗത്തെത്തിയത്.

പരാതിയുമായി എത്തിയ ഗ്രാമീണരോട് അനുകൂലമല്ലാത്ത നിലപാടാണ് സെക്രട്ടറി സ്വീകരിച്ചത്. ഇതോടെ രോഷത്തിലായ നാട്ടുകാർ ഇയാളെ പോസ്റ്റില്‍ പിടിച്ചുകെട്ടിയിട്ടു. പോലീസ് എത്തിയാണ് ഒടുവില്‍ ഇയാളെ രക്ഷപ്പെടുത്തിയത്.

Related Topics

Share this story