Times Kerala

ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ അംബാനിയും,അദാനിയും മുന്നിൽ

 
ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ അംബാനിയും,അദാനിയും മുന്നിൽ

ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഇന്ത്യൻ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നിലെത്തി. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡെക്സ് അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിൽ 12-ാം സ്ഥാനത്താണ്.8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയർന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നതാണ് ആസ്തിമൂല്യം ഉയരാൻ സഹായിച്ചത്.

Related Topics

Share this story