Times Kerala

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി

 
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ മാസം അഞ്ചിന് 16 തൊഴിലാളികളുമായി പോയ അജ്മീർഷാ ബോട്ടാണ് ഇപ്പോഴും കണ്ടെത്താനുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള 12 പേരും ബംഗാൾ സ്വദേശികളുമായ നാല് പേരാണ് ബോട്ടിൽ ഉള്ളത്. മെയ് ആദ്യവാരത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

Related Topics

Share this story